വാഴ്ത്തീടുമേ വാഴ്ത്തീടുമേ
ഇമ്മാനുവേലേ എന്‍ ജീവകാലം
ഈ ക്ഷോണി തലേ
ദൂതര്‍ സ്തുതിക്കും നാക വല്ലഭന് പിറന്നു ഗോശാലയില്‍
ബന്ധം അഴിച്ചു അന്ധനെന്നെയും ബന്ധുവാക്കിയതാല്‍
എന്നും എന്നും നന്നായ് സ്തുതിക്കും
നാഥന് യേശുവെ ഞാനീ ധരയില്‍
പാപക്കടലില്‍ ശാപക്കുഴിയില്‍ പിടഞ്ഞു നീന്തിടവേ
പാപമകട്ടി ശാപം നീക്കി മാര്‍വില്‍ അണച്ചവനേ
കഷ്ടം നഷ്ടം സര്‍വം നീക്കി നീ
പിന്‍പേ നിന് ദാസന് നടന്നിടാമേ
ശത്രു തന്നുടെ അഗ്നി ശരങ്ങള്‍ തൊടുത്തു വിട്ടിടുകില്
നിന് ആയുധങ്ങള്‍ കാത്തിടുമെന്നെ പൊന്നു നായകനേ
രക്ഷം സത്യം നീതി ചാര്‍ത്തി നീ
ശക്തനാക്കിടും സേനാ നായകാ
വാന മുകളില്‍ ദൂത സംഘമായ് നാഥന് വരുമളവില്‍
ലോകം വിറക്കും ലോകര്‍ ഭ്രമിക്കും ഞാനന്നാര്ത്തിടുമേ
നോക്കി നോക്കി ആശ ഏറുന്നെ
എപ്പോള്‍ വന്നിടും എന്‍ പ്രാണ പ്രിയാ