എന്നവിടെ വന്നു ചേരും ഞാന്‍
മമ കാന്താ നിന്നെ
വന്നു കണ്ടു വാഞ്ഛ തീരും ഹാ..
നിന്നോട് പിരിഞ്ഞിന്നരകുല -
ത്തിരിക്കയെന്നതിന്നൊരിക്കലും സുഖം
തന്നിടുന്നതില്ലായ്കയാല്
പരനേശുവേ ഗതി നീ എനിക്കിനി
നിന് മുഖത്ത് നിന്നു തൂകുന്ന മൊഴിയെന്റെ
താപമിന്നു നീക്കിടുന്നു നായകാ
നിന്നതി മൃദുവായ കൈയിനാല്‍
എന്നെ നീ തടവുന്നോരക്ഷണം
കണ്ണുനീരുകള്‍ ആകവേയക -
ന്നുന്നതാനന്ദം വന്നിടുന്നു മേ
തിത്തിരികള്‍ അന്യ മുട്ടയെ വിരിയിച്ചിടും പോല്‍
ലുബ്ദരായോര് ഭൂധനങ്ങളെ
ചേര്‍ത്തു കൂട്ടിയിട്ടാ ധനങ്ങളിന്‍ മേല്‍ -
പൊരുന്നിരുന്നായവ വിരി -
ഞ്ഞാര്‍ത്തി നല്കിടും മാമോന് കുട്ടികളായ്
പുറപ്പെടുന്നാര്ത്ത നാഥനേ
കാത്തിരിക്കുന്നാത്മ നാഥനേ ഭൂവനത്തിലുള്ള
കാത്തിരിപ്പിന് പൂര്‍ത്തി നാളിനെ
മത്സര കുലം ലജ്ജയാല്‍ മുഖം താഴ്ത്തിടും പടി-
യെങ്ങള്‍ ദണ്ഡ്കള്‍ പൂക്കണേ പുതു ഭംഗിയില്‍
ബദാം കായകളെ അവ കായ്ക്കണേ സദാ
രചന: കെ. വി. സൈമണ്‍
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സാംസണ് കോട്ടൂര്‍
ആലാപനം: ആഷേല്‍ ജയ്മോന്
മമ കാന്താ നിന്നെ
വന്നു കണ്ടു വാഞ്ഛ തീരും ഹാ..
നിന്നോട് പിരിഞ്ഞിന്നരകുല -
ത്തിരിക്കയെന്നതിന്നൊരിക്കലും സുഖം
തന്നിടുന്നതില്ലായ്കയാല്
പരനേശുവേ ഗതി നീ എനിക്കിനി
നിന് മുഖത്ത് നിന്നു തൂകുന്ന മൊഴിയെന്റെ
താപമിന്നു നീക്കിടുന്നു നായകാ
നിന്നതി മൃദുവായ കൈയിനാല്‍
എന്നെ നീ തടവുന്നോരക്ഷണം
കണ്ണുനീരുകള്‍ ആകവേയക -
ന്നുന്നതാനന്ദം വന്നിടുന്നു മേ
തിത്തിരികള്‍ അന്യ മുട്ടയെ വിരിയിച്ചിടും പോല്‍
ലുബ്ദരായോര് ഭൂധനങ്ങളെ
ചേര്‍ത്തു കൂട്ടിയിട്ടാ ധനങ്ങളിന്‍ മേല്‍ -
പൊരുന്നിരുന്നായവ വിരി -
ഞ്ഞാര്‍ത്തി നല്കിടും മാമോന് കുട്ടികളായ്
പുറപ്പെടുന്നാര്ത്ത നാഥനേ
കാത്തിരിക്കുന്നാത്മ നാഥനേ ഭൂവനത്തിലുള്ള
കാത്തിരിപ്പിന് പൂര്‍ത്തി നാളിനെ
മത്സര കുലം ലജ്ജയാല്‍ മുഖം താഴ്ത്തിടും പടി-
യെങ്ങള്‍ ദണ്ഡ്കള്‍ പൂക്കണേ പുതു ഭംഗിയില്‍
ബദാം കായകളെ അവ കായ്ക്കണേ സദാ
രചന: കെ. വി. സൈമണ്‍
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സാംസണ് കോട്ടൂര്‍
ആലാപനം: ആഷേല്‍ ജയ്മോന്