ആശ്ചര്യമേ ഇതു ആരാല്‍ വര്‍ണ്ണിച്ചിടാം
കൃപയെ കൃപയെ കൃപയേ കൃപയേ
ചിന്തിയല്ലോ സ്വന്ത രക്തം എനിക്കായ്
ചന്തം ചിന്തും തിരുമേനി എനിക്കായ്
സ്വന്തമായ എല്ലാറ്റെയും വെടിഞ്ഞു
ബന്ധമില്ലാത്ത ഈ എഴയെ ഓര്‍ത്തു
വീണ്ടെടുത്തു എന്നെയും എന്നെയും എന്നെയും
ദൂരത്തിരുന്ന ഈ ദ്രോഹിയാം എന്നെ
ചാരത്തണച്ചിടുവാന്‍ ഏറ്റു കഷ്ടം
കാരുണ്യ നായകന് കാല്‍വരി ക്രൂശില്‍
കാട്ടിയതാം അന്‍പിതോ അന്‍പിതോ അന്‍പിതോ
കാല്കരങ്ങള് ഇരുമ്പാണികളാലെ
ചേര്‍ത്തടിച്ചു പരനെ മരക്കുരിശില്‍
തൂങ്ങിക്കിടക്കുന്നു സ്നേഹ സ്വരൂപന്
ഹാ! എനിക്കായ് മരിച്ചു മരിച്ചു മരിച്ചു
എന്ത് ഞാന്‍ എകിടും നിന്നുടെ പേര്‍ക്കായ്
ചിന്തിക്കുകില്‍ വെറും എഴ ഞാനല്ലോ
ഒന്നും എനിക്കിനി വേണ്ട ഈ പാരില്‍
നിന്നെ മാത്രം സേവിക്കും സേവിക്കും സേവിക്കും
രചന: മുട്ടം ഗീവര്‍ഗീസ്
ആലാപനം: ചിത്ര
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്
ആലാപനം: കുട്ടിയച്ചന്‍