കനിവിന്‍ കരങ്ങള്‍ ദിനം വഴി നടത്തും
നിന്നെ അന്ത്യത്തോളമെന്നും
ഭയം വേണ്ടിനിയും കര്‍ത്തന്‍ കാവലുണ്ട്
മരുഭൂ യാത്ര കടന്നിടുവാന്‍
പകലില്‍ മേഘ സ്തംഭമായ് രാത്രിയില്‍ അഗ്നി തൂണുകളായ്
ദാഹ ജലത്തിന് പിളര്‍ന്ന പാറയും ജീവ മന്ന ഭക്ഷണമായ്
തന്ന യഹോവയെ വാഴ്ത്തിടുവിന്‍
ജീവിതമെന്ന തോണിയില്‍ തീര്‍ന്നിടാത്ത വന്‍ ഭാരങ്ങളും
ഓളവും തിരമാലകളും ആഞ്ഞടിക്കുമ്പോള്‍ എന്ത് ചെയ്യും
ഭയപ്പെടേണ്ടാ അരികിലവന്‍ !
ആലാപനം: ബിനോയ് ചാക്കോ