കാണുന്നു ഞാന്‍ യാഹില്‍ എനി-
ക്കാശ്രയമായൊരു ശാശ്വത പാറ
സുസ്ഥിര മാനസനേവനും എന്‍ യാഹില്‍
ആശ്രയം വെക്കുകില്‍ അനുദിനം നാഥന്‍
കാത്തിടും അവനെ നല്‍ സ്വസ്ഥതയോടെ
പാര്‍ത്തിവന്‍ അവന്‍ തിരുക്കരങ്ങളില്‍ എന്നും
ഒടിക്കുകില്ലവന്‍ ഏറ്റം ചതഞ്ഞതാം ഓട
കെടുത്തുകില്ലവന്‍ തിരി പുക വമിക്കുകിലും
നടത്തും താന്‍ വിധി ജയം ലഭിക്കും വരെയും
തളരാതെയവന്‍ ഭൂവില്‍ നടത്തും തന്‍ ന്യായം
ചെയ്കയില്ലവന്‍ നമ്മള്‍ പാപത്തിനൊത്തപോല്‍
പ്രതിഫലം അരുളുന്നില്ലകൃത്യങ്ങള്‍ ഗണിച്ചും
വാനമീ ഭൂവില്‍ നിന്നുയര്‍ന്നിരിപ്പതുപോള്‍
പരന്‍ ദയ ഭക്തര്‍മേല്‍ വലിയത് തന്നെ
വഴുതിടാതവനെന്നെ കരങളില്‍ കാത്തു
നിര്‍ത്തും തന്‍ മഹിമയിന്‍ സവിധത്തില്‍ നാഥന്‍
കളങ്കമറ്റാനന്ദ പൂര്‍ണ്ണതയോടെ
ഭവിക്കട്ടെ മഹത്വമങ്ങവനെന്നും ആമേന്‍
രചന: ഇ. വി. വര്‍ഗീസ്
ആലാപനം: സുദീപ് കുമാര്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്