യേശു ക്രിസ്തു എന്ന നിസ്തുല്യ നാമത്തിനു
ഇന്നുമേന്നെയ്ക്കും സ്തുതിയും സ്തോത്രവും
വല്ലഭ നിറഞ്ഞ ഉന്നത നാമം
വാനാധിപതിയായ് ഉയര്‍ന്ന നല് നാമം
സാത്താനെ വീഴ്ത്തിയ ശാപത്തെ നീക്കിയ
സത്യ വചനമാം നിന് തിരു നാമം
വാന സേനാദികള്‍ ഭൂസീമാ വാസികളും
മുഴംകാല് എല്ലാം മടങ്ങും തന് നാമത്തില്‍
പിതാവേ ഉയര്ത്തിടുന്ന നാമം
നാമെല്ലാരും ചേര്‍ന്നു വാഴ്ത്തിടാം
രാജാധി രാജാവായ് വിളങ്ങിടുമ്പോഴും
തന്നെ മുഴുവനായ് നല്കിയ നാമം
നീതിയിന്‍ രാജാവായ് വാണിടുമ്പോഴും
തകര്ന്നിടും പാപിയേയും സ് നേഹിക്കും നാമം
തന് നാമം എന്നുമെന്നും ധന്യം
വാഴ്ത്തി വണങ്ങി ആരാധിക്കാം
ആലാപനം: എലിസബത്ത്
പശ്ചാത്തല സംഗീതം: പ്രവീണ്‍ ദത്ത് സ്റ്റീഫന്‍