യേശു എന്നുള്ള നാമമേ ലോകമെങ്ങും വിശേഷ നാമമേ
നാശമുണ്ടാക്കും പാപനാശം വരുത്താന്‍
പരമേശന്‍ ജഗത്തില്‍ മര്‍ത്യ വേഷം ധരിച്ചു വന്ന
മുന്നം ഗബ്രിയേല്‍ വിണ് ദൂതന് ചൊന്ന മോക്ഷ നിര്‍മ്മിത നാമമേ
കന്നി മറിയം കേട്ടു കാത്തിരുന്നു വിളിച്ച
മന്നിടത്തില്‍ ഭാഗ്യം വരുത്തും വല്ലഭ നാമം
ആര്‍ക്കും ചൊല്ലാകുന്ന നാമം എങ്ങും ആരാധിപ്പാനുള്ള നാമം
പേയ്ക്കും പേയിന്‍ പടയ്ക്കും ഭീതി ചേര്‍ക്കുന്ന നാമം
മൂര്ഖ പാപികള്‍ക്കും വിമോക്ഷം നല്കുന്ന നാമം
മന്നര്‍ ചക്രവര്‍ത്തികളും വാഴ്ത്തി വന്ദിച്ചിടും മഹാ നാമം
വിണ്ണില്‍ ഗീതത്തിന് നാമം വേദാന്ത സാര നാമം
പുണ്യം പെരുത്ത നാമം ദ്യോവില്‍ പ്രകാശ നാമം