ഭാഗ്യവാനാകുവാന്‍ ഏക മാര്‍ഗ്ഗം
പാരിലാര്‍ക്കും ക്രിസ്തു മാത്രം
ക്രിസ്തുവില്‍ വിശ്വസിച്ചീടുമെങ്കില്‍
നിത്യ ഭാഗ്യ ജീവനേകും
സ്വത്തു ഭൂവില്‍ എത്രയേറെ കിട്ടിയാലും
മൃത്യുനേരം വിട്ടു വേഗം യാത്രയാകും
നിത്യമാം സ്വത്തുക്കള്‍ നല്കിടുവാന്
ആസ്തിയുള്ളോന്‍ ക്രിസ്തു മാത്രം
പൊന്നു വെള്ളി ഒന്നുമല്ല വീണ്ടെടുപ്പാന്
ചെന്നിണം താനന്ന് ചിന്തി മാനവര്‍ക്കായ്
തന് വിലയൊന്നു മതിച്ചിടാമോ
ധന്യരല്ലോ ക്രിസ്തുവുള്ളോര്
തന് നിമിത്തം നിന്ദയേറ്റാല്‍ തന്റെ ഭക്തര്‍
ധന്യമായും മാന്യമായുമുയര്ന്നിടുന്നു
മന്നിതില്‍ ധന്യത എന്നുമുള്ളോര്
ഖിന്നതയില്‍ ചെന്നു ചേരും
രചന: ടി. കെ. സാമുവേല്‍
ആലാപനം: ജിജി സാം
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്