ജീവിത യാത്രക്കാരാ, കാലടികള്‍ എങ്ങോട്ട്
നാശത്തിന് പാതയോ ജീവന്റെ മാര്‍ഗമോ
ലക്ഷ്യം നിന് മുന്പിലെന്ത് ?
അന്പിന് രൂപി യേശു നാഥന് നിന്നെ വിളിക്കുന്നില്ലേ
പോകല്ലേ നീ അന്ധനായി ലോക സൌഭാഗ്യം തേടി
പൊന്നിന് ചിറകു നിനക്കു മീതെ
കര്ത്തന് വിരിച്ചത് കാണുന്നില്ലേ?
സൂര്യനിന്‍ താപമോ ഘോരമാം മാരിയോ
നിന്നെ അലട്ടായെന് പൊന്‍ മകനെ
വൈഷമ്യമാം മേടുകളെ എങ്ങനെ നീ കടക്കും?
എങ്ങനെ നീ യോര്‍ദ്ദാനിന്റെ അക്കരെ ചെന്നു ചേരും
നിന് തോണിയില്‍ കര്ത്തന് യേശുവുണ്ടോ?
നിന് നാവില്‍ പ്രാര്‍ത്ഥന ഗാനമുണ്ടോ?
പുത്തന്‍ ഗാനം അത് പാടി സ്തുതിക്കുവാന്‍
ഹൃത്തടെ സ്വര്‍ഗ്ഗീയ ശാന്തിയുണ്ടോ?
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: ജെ. പി. രാജന്
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്