ശൂലമിയാള്‍ മമ മാതാവേ
ശാലേം നായകന് നമ്മള് പിതാവേ
നാമെല്ലാവരും തന് മഹിമാവേ
തന്നെ വാഴ്ത്തുവാന്‍ ചായ്ക്കുക നാവേ
ലോകമതിന് തുടസ്സത്തിനു മുന്‍പേ
നാഥാ ഞങ്ങളെയോര്‍ത്ത നിന് അന്പേ
അന്ത്യയുഗം വരെയുമായതിന്‍ പിന്‍പേ
ഞങ്ങളറിയുന്നതുള്ളാശയിന്‍ കൂമ്പേ
ഞങ്ങളീ ഭൂമിയില്‍ വാഴുമെന്നാളും
നിന്നുടെ മഹത്വത്തിനായ് ശ്രമമാളും
ഭൌമിക സുഖം നേടിടുന്നതെക്കാളും
നിന്നെയോര്ത്താനന്ദിക്കും ഉയിര്പോകുമ്പോഴും
രചന: കെ. വി. സൈമണ്‍
ആലാപനം: കോട്ടയം ജോയ്
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്