ക്രിസ്തന്‍ സുവിശേഷം ഹൃദയങ്ങളില്‍
ആത്മ മാരി പെയ്യും ദൈവം കൃപ ചെയ്യും
തരും കൊയ്ത്തിനെയും തക്ക കാലത്തില്‍
കൊയ്ത്തു കാലത്തില്‍ നാം സന്തോഷിച്ചുംവിതച്ചിടുക നാം സ് നേഹത്തിന് അദ്ധ്വാനം
കറ്റകള്‍ ചുമന്നും കൊണ്ടു വന്നിടും
ഒരുനാളും വ്യര്‍ത്ഥം അല്ല ആകയാല്‍
എന്നും പ്രാര്ത്ഥിച്ചിടിന് വേലയില്‍ നിന്നിടിന്
വിത്ത് നനച്ചിടിന് കണ്ണുനീരിനാല്‍
വിതച്ചിടുക നാം വിതയ്ക്കുന്ന കാലം
അവസാനിച്ചിടും എത്ര വേഗത്തില്‍
ഇപ്പോള്‍ വിതക്കാതെ ഇരുന്നാല്‍ കൊയ്യാതെ
രക്ഷകന് മുമ്പാകെ നില്ക്കും ലജ്ജയില്‍
വിതച്ചിടുക നാം ദിവ്യ സമാധാനം
മുളച്ചിടുവോളം ശൂന്യ ദേശത്തില്‍
മരുഭൂമി കാടും ഉത്സവം കൊണ്ടാടും
പര്‍വതങ്ങള്‍ പാടും ദൈവ തേജസ്സില്‍
വിതച്ചിടുക നാം വര്‍ദ്ധനയെ ദൈവം
നല്‍കും സര്‍വ്വ നേരം തന് വന്‍ ശക്തിയാല്‍
വേനല്‍ക്കാലം വര്‍ഷം കാറ്റും ശീതം ഉഷ്ണം
ചെയ്യും ദൈവ ഇഷ്ടം ഭൂമി നില്ക്കും നാള്
രചന: വി. നാഗല്‍