യേശു സന്നിധാനം എന്തൊരു സമാധാനം
അഴലും മനസ്സിന് അരുളും സുഖദാനം
വേദനയേറുന്ന നേരവും
സോദരര്‍ മാറുമ്പോഴും
മാറാത്ത സ് നേഹിതനാം യേശുവിന്
മാറില്‍ ഞാന്‍ ചാരിടുമേ
വേരില്ലോരാശ്വാസ സ്ഥാനവും
വേറില്ലോരാശ്രയവും
മൃത്യുവിലും സമാധാനമെന്റെ
ക്രിസ്തുവിന് സന്നിധാനം
കണ്ണുനീര് പൂര്‍ണ്ണമായ് തോര്നിടും
കര്‍ത്താവു വന്നിടുമ്പോള്‍
പിന്നീടൊരിക്കലും വേര്‍പെടാതെ
തന്നിന് മറഞ്ഞിടും ഞാന്‍
രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: ജെയിംസ് ജോണ്‍
പശ്ചാത്തല സംഗീതം: ജെയിംസ് ജോണ്‍