വാനില്‍ വന്നിടുമേ വിണ്ണിന് ദൂതരുമായ്
രാജരാജന് നമ്മുടെ നാഥന് തേജസ്സില്‍ വന്നിടുമേ
ഇല്ല നാളധികം പാരില്‍ നമുക്കിനിയും
വേല തികച്ചിടാം ലോകം ത്യജിച്ചിടാം
വരവിനായ് എന്നും ഉത്സുകരായ് നാം
ഒരുങ്ങിയുണര്‍ന്നിരിക്കാം
മണ്ണില്‍ നിലനില്ക്കും ഒന്നും നമുക്കില്ല
വിണ്ണിലൊരുക്കുന്ന വീട് നമുക്കുണ്ട്
വീണ്ടെടുപ്പിന് നാള് വേഗം വരുന്നു
വീട്ടില്‍ നാം ചേര്‍ന്നിടാറായ്
ശാലേം നഗരമതിന്‍ തങ്ക വീഥികളില്‍
ചേലെഴും പ്രിയന്റെ സ് നേഹ കൈകളില്‍ നാം
ചേര്‍ന്നു വിശ്രാമം നേടിടുമന്നു
തീര്ന്നിടുമാകുലങ്ങള്
രചന: ചാള്‍സ് ജോണ്‍
ആലാപനം: ജോസ് ലി അബ്രഹാം
പശ്ചാത്തല സംഗീതം: റെക്സണ്‍