എന്നിനിയും വന്നങ്ങു ചേര്‍ന്നിടും ഞാന്‍ നിന്നരികില്‍
ആശയാല്‍ നിറഞ്ഞിടുന്നെന്‍ മാനസം കൊതിച്ചിടുന്നെ
അല്പനാളീ കണ്ണീരിന് താഴ്വരയില് ആയിടിലും
അത്യന്തം തേജസ്സിന് ഘനം നിത്യതേ ചെന്നു കാണും ഞാന്‍
നീ തരുന്ന ശോധന വേദനകള്‍ നന്മയെന്നു
നാളുകള്‍ കഴിഞ്ഞിടുമ്പോള്‍ നാഥാ ഞാന്‍ അറിഞ്ഞിടുമേ
ഞാനിതില്‍ മണ് ണോടു മണ്ണായാലും വാനത്തില്‍ നീ
വന്നു വിളിക്കും നേരത്ത് അന്ന് ഞാനെത്തും ചാരത്ത്
ഈ ഗാനം ശ്രവിക്കുവാന് സന്ദര്‍ശിക്കുക:
ചാള്‍സ് ജോണ്‍ രചിച്ച ഗാനങ്ങളുടെ വിഭാഗത്തില്‍ ഈ ഗാനം ലഭ്യമാണ്
രചന: ചാള്‍സ് ജോണ്‍
ആലാപനം: കോട്ടയം ജോയ്