കുരിശെടുത്തെന്‍ യേശുവിനെ
അനുഗമിക്കും ഞാന്‍ അന്ത്യം വരെ
അവനെന്നെ അറിഞ്ഞിടുന്നു
അവനിയില്‍ കരുതിടുന്നു
ആവശ്യ ഭാരങ്ങള്‍ അണഞ്ഞിടുമ്പോള്‍
അവലംബമായ് എനിക്കവന് മാത്രമാം
മാറിടും മനുജരെല്ലാം
മറന്നിടും സ് നേഹിതരും
മാറ്റമില്ലാത്തവന്‍ എന്‍ മാനുവേല്‍
മഹിമയില്‍ വാഴുന്നു ഇന്നുമെനിക്കായ്
തീരണം പാരിലെന്‍ നാള്
തിരു പാദ സേവയതാല്
ചേരും ഞാന്‍ ഒടുവിലെന് പ്രിയനരികില്‍
അരുമയോടവനെന്നെ മാറോടണയ്ക്കും
ഈ ഗാനം ശ്രവിക്കുവാന് സന്ദര്‍ശിക്കുക:
ചാള്‍സ് ജോണ്‍ രചിച്ച ഗാനങ്ങളുടെ വിഭാഗത്തില്‍ ഈ ഗാനം ലഭ്യമാണ്
രചന: ചാള്‍സ് ജോണ്‍
ആലാപനം: കോട്ടയം ജോയ്