കാന്തനെ കാണുവാന്‍ ആര്‍ത്തി വളരുന്നേ
ഇല്ല പ്രത്യാശ മറ്റൊന്നിലും
കണ്ടാലും വേഗം ഞാന്‍ വന്നിടാമെന്നുര
ചെയ്ത പ്രിയന്‍ വരും നിശ്ചയം
പാഴ് മരുഭൂമിയില്‍ ക്ലേശം സഹിക്കുകില്‍
നിത്യ തുറമുഖത്തെത്തും ഞാന്‍
വിശ്രമിച്ചീടും ഞാന്‍ നിത്യ കൊട്ടാരത്തില്‍
നിസ്തുലമായ പ്രതാപത്തില്‍
തമ്മില്‍ തമ്മില്‍ കാണും ശുദ്ധന്മാര്‍ വാനത്തില്‍
കോടാകോടി ഗണം തേജസ്സില്‍
സര്‍വ്വാംഗ സുന്ദരന്‍ ആകുമെന്‍ പ്രിയനെ
കാണുമതിന്‍ മദ്ധ്യേ ഏഴയും
ഞാന്‍ നിനക്കുള്ളവന്‍ നീ എനിക്കുള്ളവന്‍
ഇന്നലെയും ഇന്നും എന്നേയ്ക്കും
കണ്ടാല്‍ മതി വരാ സുന്ദര രൂപനെ
കൂടിക്കാണ്‍മാന്‍ വാഞ്ചയേറുന്നേ
രചന: സി. എസ്. മാത്യു
ആലാപനം: വിമ്മി
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍