കാരുണ്യ പൂര കടലേ, കരലളിയുക ദിനമനു
കാരുണ്യ പൂര കടലേ
കാരണനായ പരാപരനെയെന്‍
മാരണകാരി മഹാസുര ശീര്‍ഷം
തീരെയുടച്ചു തകര്‍പ്പതിനായി
ധീരതയോടവനിയില്‍ അവതരിച്ചൊരു
നിന്‍ വലംകൈ നിവര്‍ത്തെന്നെ തലോടി
നിന്‍ മുഖത്താലെന്നെ ചുംബനം ചെയ്തു
നിന്നുടെയെനിക്കേകി മോതിരം ചെരിപ്പും
അന്നുമിന്നുമൊന്നുപോലെ കാത്തുപോറ്റുന്നെന്നെ..
പാപമതാം ചെളി പൂണ്ടുടലാകെ
ഭീകരമായ വിധം മലിനത്വം
ചേര്‍ന്നു വിരൂപതയാര്‍ന്നോരിവന്നു
ചേരുവാന്‍ നിന്നരികതില്‍ ഭാഗ്യമുണ്ടായ്
ആര്‍ക്കുമതീവ മനോഹരമാം നിന്‍
സ്വര്‍ഗ്ഗ യെരുശലേം മാളികയില്‍ ഞാന്‍
ദീര്‍ഘയുഗം വാസിച്ചാനന്ദ ബാഷ്പം
വീഴ്ത്തിയാലും നിന്‍ കരുണയ്ക്കതു ബദലാമോ?
ജീവപറുദീസിന്നാനന്ദക്കുയിലെ
ജീവ വസന്തര്‍ത്തു ആരംഭിച്ചില്ലേ
ജീവവൃക്ഷക്കൊമ്പിന്‍ മീതിലിരുന്നു
ജീവമൊഴി മധുരമായ് പാടുക നീ ദിനവും
രചന: കെ. വി. സൈമണ്‍
ആലാപനം: ആലീസ്
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സാംസണ്‍ കോട്ടൂര്‍