സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ ദൈവ ജനമേ
സ്തുതികളിന്മേല്‍ വസിക്കും പ്രിയനേ
അനുദിനമവന്‍ ചെയ്ത നന്മകള്‍
അനല്‍പ്പമേ മനം മറക്കുമോ?
ഉയര്‍ന്നു ഘോഷിപ്പിന്‍ സ്വന്ത ജനമേ
ഹൃദയം നന്ദിയാല്‍ നിറഞ്ഞു കവിയട്ടെ
പാപ കൂപത്തില്‍ കിടന്ന നാമിന്നു
പരന്റെ വാഗ്ദത്ത സുതരല്ലോ
വിളിച്ചവനുടെ ഗുണങ്ങള്‍ ഘോഷിപ്പാന്‍
തിരഞ്ഞെടുത്തതാം വിശുദ്ധ വംശമേ
ജയ പ്രഭുവിന്റെ കൃപ ലഭിച്ചതാല്‍
ജയത്തിന്‍ ഘോഷങ്ങള്‍ മുഴക്കിടാം
പരന്റെ സ്നേഹത്താല്‍ പരം പ്രകാശിക്കും
പരിശുദ്ധനുടെ പരമ സംഘമേ
കരങ്ങളില്‍ നമ്മെ വഹിക്കുന്നോന്‍
ദിനം തോറും ഭാരങ്ങള്‍ ചുമക്കുന്നു
വ്രത ഗണങ്ങളെ ചേര്‍ക്കുവാനായ് നീ
വരുന്ന കാലമിങ്ങടുത്തു പോയതാല്‍
അതിനായ് ഞങ്ങളെ ഒരുക്ക വേഗമായ്
ആമേന്‍ കര്‍ത്താവേ നീ വരണമേ
രചന: പി. പി മാത്യു
ആലാപനം: ടോമിച്ചന്‍ ടി. കെ.
പശ്ചാത്തല സംഗീതം: ഹാര്‍ട്ട് ബീറ്റ്സ്





























