മാനുവേല്‍ മനുജ സുതാ -
നിന്റെ മാനമേറും തൃപ്പദങ്ങള്‍ വണങ്ങി ഞങ്ങള്‍ -
മംഗളമോതിടുന്നിതാ
നിത്യം മഹിമയുണ്ടായിടട്ടെ നിനക്കു നാഥാ
ഏദനിലാദി മനുജര്‍ ചെയ്ത -
പാതകം പരിഹരിപ്പാന് ഭൂതലേ വന്നു
ക്രൂശതില്‍ മരിച്ചുയിര്‍ത്ത - നിന്റെ
പേശലമാം ചരിതമെന്തതി വിപുലം
വന്‍പരുമനുനിമിഷം പാടി -
കുമ്പിടുന്ന ഗുണമെഴുമതിപധിയെ
ചെമ്പക മലര് തൊഴുന്ന പാദമന്പിനോടെ
നമിക്കുന്നു നമിക്കുന്നിതാ
ആശയുമനുസൃതിയും സ് നേഹ -
പാശബന്ധം വിനയവും വിമലതയും
ദാസരില്‍ വളര്‍ത്തണമേ - നിത്യം
യേശു നാഥാ നമസ്കാരം നമസ്കാരമേ
രചന: കെ. വി. സൈമണ്‍
ആലാപനം: കെസ്റ്റര്‍