ദിനമനു മംഗളം ദേവാധി ദേവാ
ദേവാധി ദേവാ ദേവാധി ദേവാ
ദിവി മരുവീടും ജീവികളാകെ
ദിനവും നിന്നടിയിണ പണിയുന്നു നാഥാ
നിന്‍ തിരു തേജസ്സ് അന്തരമെന്യേ
ചന്തമായ് അടിയങ്ങള്‍ കാണ്മതിന്നരുള്‍ക
തിരുക്കരം തന്നില്‍ ഇരിക്കുമച്ചെങ്കോല്‍
ഭരിച്ചിടുന്നഖിലവും വിചിത്രമാം വിധത്തില്‍
ഏതൊരു നാളും നിന്‍ തിരുക്കൈയാല്‍
ചേതന ലഭിച്ചെങ്ങള്‍ മോദമായ് വാഴ് വൂ
രചന: കെ. വി. സൈമണ്‍
ആലാപനം: മാര്‍കോസ്
പശ്ചാത്തല സംഗീതം: സാംസണ്‍ കോട്ടൂര്‍