വാഴും നിത്യ തേജസ്സിന് പ്രഭാവത്തില്‍
മാരും അന്ധകാരം നീങ്ങും ചിന്താ ഭാരം
ഖേദമോ പോയ് പ്പോകും പ്രിയന് വന്നാല്‍
പ്രിയന് വന്നാല്‍ പ്രിയന് വന്നാല്കാണും ഞാന്‍ പ്രാണ പ്രിയന്റെ ലാവണ്യം
എന്‍ ഖേദമോ പൊയ്പ്പോകും പ്രിയന് വന്നാല്‍
വര്‍ണ്ണിക്കും പ്രശസ്തമാം തന് കാരുണ്യം
കീര്‍ത്തിക്കും തന് നാമം ശ്ലാഖിക്കും തന് പ്രേമം
ഹൃദ്യമായ് നിസ്സീമം പ്രിയന് വന്നാല്‍
നില്ക്കും ഞാന്‍ വിശുദ്ധരിന് സമൂഹത്തില്‍
പാടും ഹല്ലെലുയ്യ ഘോഷ ശബ്ദത്തില്‍
വന്ദിക്കും സാഷ്ടാംഗം ചുംബിക്കും പ്രത്യംഗം
നിത്യവും സാനന്ദം പ്രിയന് വന്നാല്‍
പിന്‍ചെല്ലും കുഞ്ഞാടിനെ നിസ്സന്ദേഹം
സ്വച്ഛന്ദം ഉള്പൂകും ഞാനും സ്വര്ഗേഹം
പാടും തൃപ്തിയോടെ എന്നും വേര്‍പെടാതെ
ഭക്തരോട് കൂടെ പ്രിയന് വന്നാല്‍
രചന: ഇ. ഐ. ജേക്കബ്
ആലാപനം: ജെസ്സി
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്