മാനവേന്ദ്രാ..
മഹിതാമല താരക വചനാമൃത -
താമ്രധരാംഘ്രി യുഗാത്മ വിലസാ
മാനിത പദപദ്മ
രത സേവ ജന താവ
സന ഭാവ ഭവ ദാവ
സകലേശ്വര സാധിത സര്‍വ ജയാന്വിത
ഭാവ രൂപാ..
ഭാജ മാന ജനേപ്സിത
ഫല ദായ നായക സായക സാര പാണേ
താപശമനാ ഗുണഗണ ലോലാ
ശുഭശീലാശ്രിതപാലാ ബലമൂല
പരിപൂജിത സുചരിത
സുരഭില സുമ സമ
ഡിംഭ പ്രചാരണ ഡംഭ പ്രഹരണ
ശുംഭല് കചയുത
പാവനാത്മാ..
പവനാഗമനാദൃത
ജനതാവന സാവന ജീവന ദിവ്യനാഥാ..
ശോഭന രസാദന
ജന സേവ്യ ധൃത ഭവ്യ കൃത ഹവ്യ ശ്രുത നവ്യ
പ്രാണതാവന പ്രമഥിത
രിപുഗണ ജനപരിപാല
സ്ഫടിക കുദൂല
സ്മൃതജന സാലസ്തുതഗണാ
രചന: കെ. വി. സൈമണ്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍