വല്ലഭനാം യേശു പരന്
നല്ല സഹായകനാം
സുഖം ബലവും സമാധാനവും
സകലവും നമുക്കവനാം
ആധിയാലുള്ളം കലങ്ങിടിലും
വ്യാധിയാലേറ്റം നാം തളര്ന്നിടിലും
ഉറ്റവര്‍ എല്ലാരും കൈവിടിലും
മുറ്റിലും കാത്തവന് നടത്തിടുമേ
സ്നേഹത്തിന് ദീപം കൊളുത്തിടാം നാം
ജീവന്റെ സന്ദേശമുരച്ചിടാം നാം
പാപികളിന്‍ മനം തിരിഞ്ഞിടുവാന്
പ്രാര്‍ത്ഥനയില്‍ സദാ ഉണര്ന്നിടാം നാം
ആത്മാവില്‍ നിറഞ്ഞു ബലപ്പെടുവിന്‍
ദൈവഹിതം നമ്മള് അറിഞ്ഞിടുവിന്
ഉന്നത ജീവിതം നയിച്ചിടുവിന്
മന്നവന്‍ വരവിനായ് ഒരുങ്ങിടുവിന്‍
രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: ജെ. പി. രാജന്
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്