നസറായനേ ...
നന്മ ചെയ്ത നാഥനേ നന്ദി ചൊല്ലാന്‍ ഞാന്‍ വരുന്നേ
നവ ഗീതം പാടി ഞാന്‍ സ്തോത്രമര്പ്പിക്കുന്നിതാ
നല് നാഥനേ നീ മാത്രമേ വേറെയില്ലാ ആശ്രയം
പോയ് മറഞ്ഞ നാള്‍കളില്‍ ഞാന്‍ നടന്ന വീഥിയില്‍
പൊയ്മുഖങ്ങള്‍ കണ്ടു ഞാന്‍ സ്വാര്ത്ഥതയിന് ലോകത്തില്‍
കൂടെ വന്ന കൂട്ടരെല്ലാം വേര് പിരിഞ്ഞു പോയപ്പോള്‍
കൂട്ടിനായ് മാറാതെന്നും വന്നവന് നീയല്ലയോ
തോളില്‍ ചാരി ആശ്വസിക്കാന്‍ വേറെയെങ്ങു പോയിടും
തോഴനായി ആരുമില്ല കര്‍ത്തനേ നീ മാത്രമാം
കാല് വഴുതും കാലത്തില്‍ കണ് നിറയും നേരത്തില്‍
കാരുണ്യത്തിന് വര്‍ഷമായ് എന്റെ മുന്പില് വന്നു നീ
ആര്‍ദ്രമാം തലോടലില്‍ എന്നെ ശക്തനാക്കി നീ
ആഴിയേക്കാള്‍ അഴമാം സ് നേഹത്തില്‍ പൊതിഞ്ഞു നീ
വാഴ് നാള് മുഴുവനെല്ലാം നിന്നെപ്പറ്റി പാടിയാലും
വാക്കുകളാല്‍ സാദ്ധ്യമല്ല നീയെത്ര ഉന്നതന്
രചന: ജോയ് ജോണ്‍
ആലാപനം: കെസ്റ്റര്‍