നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ
നിന് ക്രൂശു ഞാന്‍ വഹിക്കെന്നാലുമേ
എന്‍ ഗീതം എന്നുമേ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ
ദാസന് യാക്കോബേപ്പോല് രാക്കാലത്തില്‍
വന്‍ കാട്ടില്‍ കല്ലിന്മേല് ഉറങ്ങുകില്‍
എന്‍ സ്വപ്നത്തിലുമേ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ
നീയെന്നെ നടത്തും പാതയെല്ലാം
വിണ് എത്തും ഏണി പോല്‍ പ്രകാശമാം
ദൂതര്‍ വിളിക്കുന്നെ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ
ഉണര്‍ന്നു ഞാന്‍ നിന്നെ സ്തുതിച്ചിടും
കല് തലയിണയെ 'ബെഥേല്‍ ' ആക്കും
എന്‍ തുമ്പത്താലുമേ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ
ആകാശ മാര്‍ഗമായ് മഹോന്നതെ
പറന്നു പോകിലും സന്തോഷമേ
എന്‍ ഗീതം എന്നുമേ നിന്നോടെന്‍ ദൈവമേ
നിന്നോടെന്‍ ദൈവമേ ഞാന്‍ ചേരട്ടെ
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: എബി സാല്‍വിന്‍ തോമസ്
ആലാപനം: ബേബി ഹിമ
പശ്ചാത്തല സംഗീതം: സാബു ആന്റണി
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്