ഓ ദൈവമേ, രാജാധി രാജ ദേവാ
ആദി അന്തം ഇല്ലാ മഹേശനേ
സര്‍വലോകം അങ്ങയെ വന്ദിക്കുന്നെ
സാധു ഞാനും വീണു വണങ്ങുന്നേ
അത്യുച്ചത്തില്‍ പാടും ഞാന്‍ കര്ത്താവേസൈന്യങ്ങളിന് നായകന് അങ്ങല്ലയോ
അങ്ങെത്രയോ മഹോന്നതന്‍!
ധന്യനായ ഏകാധിപതിയും
ഇമ്മാനുവേല്‍ വീരനാം ദൈവവും നീ
ധന്യമല്ലേതും തവ നാമം പോല്‍
അത്യഗാധം ആഴി അനന്ത വാനം
താരാജാലം കാനന പര്‍വതം
മാരിവില്ലും താരും തളിരുമെല്ലാം
നിന് മഹത്വം ഘോഷിക്കും സന്തതം
എഴയെന്നെ ഇത്രമേല്‍ സ് നേഹിക്കുവാന്‍
എന്‍ ദൈവമേ എന്തുള്ളൂ നീചന് ഞാന്‍
നിന് രുധിരം തന്നെന്നെ വീണ്ടെടുപ്പാന്
ക്രൂശിലോളം നീ നിന്നെ താഴ്ത്തിയോ ?
രചന: ജോര്‍ജ് കോശി
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: അബി സാല്‍വിന്‍
ആലാപനം: മാത്യു ജോണ്‍
ഈ ഗാനത്തിന്റെ പിറവിയേക്കുറിച്ച് രചയിതാവിന്റെ വാക്കുകള്‍ ഇവിടെ വായിക്കാം ..