മായയാമീ ലോകം ഇതു മാറും നിഴല്‍ പോലെ
മാറും മണ്ണായ് വേഗം നിന്‍ ജീവന്‍ പോയിടും
ആനന്ദത്താല്‍ ജീവിതം മനോഹരമാക്കാം
എന്നു നിനക്കരുതേ ഇതു നശ്വരമാണേ
നന്നായ് എന്നും വാഴാം ഈ ഭൂവില്‍ നിനയ്ക്കേണ്ട
മണ്ണായ് വേഗം മാറും ഇതു നശ്വരമല്ലോ
സ്വര്‍ഗീയ പറുദീസയില്‍ പോകുവാന്‍ നിനക്കാശയോ ?
സ്വര്‍ല്ലോകത്തിന്‍ ഉടയവനെ സ്വീകരിച്ചിടൂ..
മാറും മണ്ണായ് വേഗം നിന്‍ ജീവന്‍ പോയിടും
ആനന്ദത്താല്‍ ജീവിതം മനോഹരമാക്കാം
എന്നു നിനക്കരുതേ ഇതു നശ്വരമാണേ
പൂപോല്‍ ഉണങ്ങിടും നിന്‍ ജീവിതം -
പെട്ടെന്നൊടുങ്ങിടും
നന്നായ് എന്നും വാഴാം ഈ ഭൂവില്‍ നിനയ്ക്കേണ്ട
മണ്ണായ് വേഗം മാറും ഇതു നശ്വരമല്ലോ
സ്വര്‍ഗീയ പറുദീസയില്‍ പോകുവാന്‍ നിനക്കാശയോ ?
സ്വര്‍ല്ലോകത്തിന്‍ ഉടയവനെ സ്വീകരിച്ചിടൂ..