ദേവകുമാരാ സര്‍വ പാപവിദൂരാ - ജയിക്ക
കേശം വെളുത്തവനേ ജ്വാലാഗ്നി ലോചനനേ
ഉച്ചക്കതിരവന്‍ പോല്‍ ഉജ്വലദാനനേ
അങ്കി ധരിച്ചു മാറില്‍ പൊന്‍കച്ച കെട്ടിയോനേ
തങ്കവിളക്കുകള്‍ക്കുള്‍ തങ്കുന്ന ധര്‍മജനേ
ചുട്ടുപഴുത്തോരോട്ടിന്‍ ത്വിട്ടിന്‍ മദമശേഷം
തട്ടിക്കളഞ്ഞ പാദ ത്വിട്ടാര്‍ന്ന സത്പദനേ
ന്യായാസനസ്ഥ നിന്റെ കായപ്രദര്‍ശനത്താല്‍
മായാവിമോഹമെല്ലാം ഭീയാര്‍ന്നു മണ്ടിടുമേ
രചന: കെ. വി. സൈമണ്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍