ആദ്യന്തമില്ലാത്ത നിത്യന്റെ കാന്ത്യാ
പ്രദ്യോതനന്‍ പോല്‍ പ്രകാശിച്ചു നില്ക്കും
സദ്യോഗമാര്‍ന്നുള്ള ദിവ്യാനനങ്ങള്‍
ഇദ്ദമ്പതിക്കേക ശ്രീയേശു നാഥാ
താല്‍ക്കാലികങ്ങളാം ഭോഗങ്ങളെല്ലാം
ആത്മാനുഭൂതിയില്‍ നിസ്സാരമായി
കാണ്മാന് കരുത്തുള്ള സ്വര്‍ഗീയ കണ്ണാല്‍
ശോഭിക്കുമാറാക ശ്രീയേശു നാഥാ
ആനന്ദവാരാശി തന്നില്‍ പരക്കും
വീചീ തരംഗങ്ങളാര്ക്കുന്ന ഗാനം
വേദോക്ത സീമാവിലെത്തി ശ്രവിപ്പാന്‍
ഏകിടൂ കര്‍ണ്ണങ്ങള്‍ ശ്രീയേശു നാഥാ
മൂഡോപദേശ കൊടുങ്കാടു ശീഘ്രം
പാടേ തകര്‍ത്തങ്ങു ഭസ്മീകരിപ്പാന്‍
ചൂടോടെ കത്തി ജ്വലിക്കുന്ന നാവും
നീടാര്‍ന്നു നല്കിടൂ ശ്രീയേശു നാഥാ..
സാധുക്കളായുള്ള മര്‍ത്ത്യര്‍ക്കു വേണ്ടി
ചാതുര്യയത്നം കഴിച്ചേതുനാളും
മാധുര്യ ദാനം പൊഴിക്കുന്ന കൈകള്‍
ഇദ്ദമ്പതിക്കേക ശ്രീയേശു നാഥാ
സീയോന് മണാളന്റെ പ്രത്യാഗമത്താല്
മായാതമസ് ഓടി മാറുന്ന നാളില്‍
ജായാത്വമേന്തിക്കിരീടം ധരിപ്പാന്
ആശിസ്സിവര്ക്കേക ശ്രീയേശു നാഥാ
നിത്യം ലഭിക്കട്ടെ സൂര്യ പ്രകാശം
അഭ്യുല്പതിക്കട്ടെ ചന്ദ്രന്റെ കാന്തി
നാനാത്വമാര്ന്നുള്ള പുഷ്പങ്ങളെന്നും
സൌരഭ്യമേകട്ടെ ശ്രീയേശു നാഥാ
രചന: മഹാകവി കെ. വി. സൈമണ്‍
പ്രദ്യോതനന്‍ പോല്‍ പ്രകാശിച്ചു നില്ക്കും
സദ്യോഗമാര്‍ന്നുള്ള ദിവ്യാനനങ്ങള്‍
ഇദ്ദമ്പതിക്കേക ശ്രീയേശു നാഥാ
താല്‍ക്കാലികങ്ങളാം ഭോഗങ്ങളെല്ലാം
ആത്മാനുഭൂതിയില്‍ നിസ്സാരമായി
കാണ്മാന് കരുത്തുള്ള സ്വര്‍ഗീയ കണ്ണാല്‍
ശോഭിക്കുമാറാക ശ്രീയേശു നാഥാ
ആനന്ദവാരാശി തന്നില്‍ പരക്കും
വീചീ തരംഗങ്ങളാര്ക്കുന്ന ഗാനം
വേദോക്ത സീമാവിലെത്തി ശ്രവിപ്പാന്‍
ഏകിടൂ കര്‍ണ്ണങ്ങള്‍ ശ്രീയേശു നാഥാ
മൂഡോപദേശ കൊടുങ്കാടു ശീഘ്രം
പാടേ തകര്‍ത്തങ്ങു ഭസ്മീകരിപ്പാന്‍
ചൂടോടെ കത്തി ജ്വലിക്കുന്ന നാവും
നീടാര്‍ന്നു നല്കിടൂ ശ്രീയേശു നാഥാ..
സാധുക്കളായുള്ള മര്‍ത്ത്യര്‍ക്കു വേണ്ടി
ചാതുര്യയത്നം കഴിച്ചേതുനാളും
മാധുര്യ ദാനം പൊഴിക്കുന്ന കൈകള്‍
ഇദ്ദമ്പതിക്കേക ശ്രീയേശു നാഥാ
സീയോന് മണാളന്റെ പ്രത്യാഗമത്താല്
മായാതമസ് ഓടി മാറുന്ന നാളില്‍
ജായാത്വമേന്തിക്കിരീടം ധരിപ്പാന്
ആശിസ്സിവര്ക്കേക ശ്രീയേശു നാഥാ
നിത്യം ലഭിക്കട്ടെ സൂര്യ പ്രകാശം
അഭ്യുല്പതിക്കട്ടെ ചന്ദ്രന്റെ കാന്തി
നാനാത്വമാര്ന്നുള്ള പുഷ്പങ്ങളെന്നും
സൌരഭ്യമേകട്ടെ ശ്രീയേശു നാഥാ
രചന: മഹാകവി കെ. വി. സൈമണ്‍