പൂര്‍ണ്ണഹൃദയ സേവ വേണം ദേവജാതന്
പരിപൂര്‍ണ്ണനാകുവാന്‍, ഇത് വേണ്ടതാണഹോ!
പാതി മനസോടേകിടുന്ന ദേവപൂജയെ
പരന് സ്വീകരിച്ചിടാ.. ഫലമാശിസായ് വരാ..
കായീന് സേവ പല വിധത്തില്‍ ന്യൂനമായിരു -
ന്നതു ദോഷഹേതുവായ്.. പെരും ശാപമായത്
പാകമായ മനസ്സിന് തീര്‍ച്ച ദൈവസേവയില്
സ്ഥിര ജീവനേകുമേ.. പരനായതേല്ക്കുമേ..ദേഹം കീര്‍ത്തി ജ്ഞാനം കീര്‍ത്തി ദ്രവ്യമൊക്കെയും
പരനായ് കൊടുക്ക നാം.. സ്ഥിരരായിരിക്കണം
സ്വര്‍ഗ്ഗതാതനെന്നവണ്ണം പൂര്‍ണ്ണരാകുവാന്‍
പരനാജ്ഞതന്നഹോ, നിറവേറ്റണമത്
രചന: മഹാകവി കെ. വി. സൈമണ്‍
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍