കോടി സ്തോത്രങ്ങള്‍ അര്‍പ്പിക്കുന്നേ..ആരിലും ശ്രേഷ്ഠനായവനേ
മന്നവേന്ദ്രാ നിന് പാദാരവിന്ദങ്ങളില്‍
ഈ ആശ്രിതരിന് യാഗമാം സ്തുതിസ്തോത്രങ്ങളെ
ഹാബേലിന് യാഗം പോല്‍ പ്രസാദമായ്
സ്വീകരിക്ക നാഥാ അനുഗ്രഹിക്ക
ത്രിലോകത്തിന് അധിപതിയേ..
ആശ്വാസത്തിന് ഉറവിടമേ
സൂര്യതുല്യമുഖ ശോഭിതനേ
നമോ സ്തുതെ നമ നമോ നമോ
പാടാം നവ ഗാനം മണ്ണില്‍ മോദമായ്നീലാകാശവും മേഘങ്ങളും നിന്നെ നിത്യവും വണങ്ങിടുന്നു
പകരാം തവ സ്നേഹം പാരില്‍ പൂരിതമായ്
ഉണരാം ഉദ്ഘോഷിച്ചിടാം ഉത്സുകരായ്
ഉയര്‍ത്താം തവ നാമം എങ്ങും ഉജ്ജ്വലരായ് ..
സൂര്യനും ചന്ദ്രനും താരവൃന്ദങ്ങളും സ്രഷ്ടാവേ നമിച്ചിടുന്നു
സൃഷ്ടിയില്‍ ശ്രേഷ്ഠരാം മര്ത്യകുലങ്ങളും നിന്നെ സ്തുതിച്ചിടുന്നു
ഇന്ന് നാം പാടുമീ ഭൌമിക ലോകത്തില്‍ കഷ്ടങ്ങള്‍ ഏറ്റെന്നാലും
ഇദ്ധരെ വിട്ടു നാം പളുങ്ക് കടല്ക്കരെ ചേര്ന്നിടുമന്നൊരു നാള്
അന്ന് നാം പാടിടും മോശ തന് ഗാനവും കുഞ്ഞാടിന് ഗാനങ്ങളും
രചന: ജോയ് തോമസ്
ആലാപനം: ബെന്നി എബ്രഹാം
പശ്ചാത്തല സംഗീതം: സ്റ്റീഫന്‍ ബെന്നി