ന്യായാസനത്തിന് മുന്പില്
പൊന്നു വെള്ളി വിലയേറിയതാം
കല്ല് മരം വൈക്കോല്‍ എന്നിവയാല്‍
നീ പണിയും പ്രവൃത്തികളെ
തീ തന്നെ ശോധന ചെയ്തിടുമേ
വെന്തുപോകാത്ത പ്രവൃത്തികള്‍ക്ക്
നിശ്ചയമായും ഫലം ലഭിക്കും
വിതയ്ക്കുന്നത് തന്നെ നീ കൊയ്തിടും
ശോധന ചെയ്യുക ഇന്ന് തന്നെ..
രചന: അനിത ജെസ്സി ജോണ്സന്
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്
ഒരുനാളില്‍ നിന്നിടുമ്പോള്‍
അവനവന് ചെയ്തതിനു
തക്കവണ്ണം ലഭിക്കും
നല്ലതോ തീയതോ എന്താകിലും
ഈ ശരീരത്തില്‍ നാം ചെയ്തതിനു
തക്കവണ്ണം പ്രാപിക്കേണ്ടതിന്
ക്രിസ്തുവിന് മുന്‍പാകെ വെളിപ്പെടും നാം
നിന്നോട് കാര്യംതീര്‍ക്കുന്ന നാളില്‍
ബലപ്പെട്ടിരിക്കുമോ നിന്റെ കൈകള്‍ ?
പൊന്നു വെള്ളി വിലയേറിയതാം
കല്ല് മരം വൈക്കോല്‍ എന്നിവയാല്‍
നീ പണിയും പ്രവൃത്തികളെ
തീ തന്നെ ശോധന ചെയ്തിടുമേ
നിന്നോട് കാര്യംതീര്‍ക്കുന്ന നാളില്‍
ബലപ്പെട്ടിരിക്കുമോ നിന്റെ കൈകള്‍ ?വെന്തുപോകാത്ത പ്രവൃത്തികള്‍ക്ക്
നിശ്ചയമായും ഫലം ലഭിക്കും
വിതയ്ക്കുന്നത് തന്നെ നീ കൊയ്തിടും
ശോധന ചെയ്യുക ഇന്ന് തന്നെ..
നിന്നോട് കാര്യംതീര്‍ക്കുന്ന നാളില്‍
ബലപ്പെട്ടിരിക്കുമോ നിന്റെ കൈകള്‍ ?രചന: അനിത ജെസ്സി ജോണ്സന്
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്