നീതി സൂര്യാ.... നിന് മുഖം കാണാനായിട്ടെന്നും
നീര് തേടും മാനിനെപ്പോല്‍ ഞാനും
നിന്നൊളിയിന് വെണ്‍പ്രഭയില്‍
നിത്യകാലം വാഴാനായി ആശിപ്പൂ..
എത്ര മനോഹരം തിരുനിവാസം
എന്നുള്ളം വാഞ്ചിക്കുന്നു കൂടെ വാഴാന്‍
മീവല്‍ പക്ഷിയെപ്പോല്‍ നിന് സന്നിധെ..
മേവാനെന് ഉള്ളം വെമ്പുന്നു...
നിന് സവിധം അതിമോദം
അത് മതിയെന്റെ നാഥാ....
ഒന്നേയുള്ളെനിക്കാശ ഈ ഉലകില്
നിന്നെ മുഖാമുഖം ഞാന്‍ കണ്ടിടേണം
ജീവിത ലക്ഷ്യമേ നീ എന്‍ മുന്പില്
ജീവന്റെ ജീവനാം നാഥാ..
നിന് സവിധം അതിമോദം
അത് മതിയെന്റെ നാഥാ....
രചന: ജോയ് ജോണ്‍
ആലാപനം: നജിം അര്‍ഷാദ്
പശ്ചാത്തല സംഗീതം: അഫ്സല്