കൂട്ടുകാരെ,
നാളെ, മാര്‍ച്ച് 13 നു, ഗാനാമൃതം മൂന്നാം വയസിലേക്ക് കാലെടുത്തു വയ്ക്കുകയാണ്.. സന്തോഷമുണ്ട്.! എനിക്കുമാത്രമല്ല, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടാകും എന്നാണ് കരുതുന്നതും - ഇല്ലാതെ വരില്ലല്ലോ...!
ഇത്തിരിപ്പോന്ന ജീവിതത്തില്‍ ഇത്തിരി സമയം ഇവിടെ ചെലവഴിച്ചത് നിങ്ങള്‍ക്കൊരു സന്തോഷകരമായ അനുഭവം തന്നെയായിരുന്നു എന്ന് കരുതട്ടെ... ആത്മീയ സന്തോഷത്തിന്റെയും നന്മയുടെയും പുതുക്കത്തിന്റെയും ഒരു ദിനം ഗാനാമൃതത്തിലൂടെ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, ഗാനാമൃതത്തിന്റെ ഉദ്യമം അര്‍ത്ഥ പൂര്‍ണമാണ്.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..!
നിങ്ങള്‍ അപ്ലോഡ് ചെയ്യുന്ന ഗാനങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടെ പ്രയോജനപ്പെടുവാനും പരിചയപ്പെടുവാനും പങ്കു വെക്കുവാനും ഇതൊരു ചെറിയ വേദി മാത്രമാണ്. പക്ഷെ, നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഇന്ന് ഗാനാമൃതത്തിന്റെ അതിരുകള്‍ വലുതാക്കിക്കൊണ്ടിരിക്കുകയാണ്...
ദൈവം അനുവദിച്ചാല്‍, ഗാനമൃതത്തിന്റെ പുതിയ സംരംഭം "ഇഷ്ടഗീതം- ശ്രോതാക്കള്‍ ആവശ്യപ്പെട്ട ഗാനങ്ങള്‍" അടുത്ത ബുധനാഴ്ച മുതല്‍ റേഡിയോ മന്ന .കോമില് പ്രക്ഷേപണം ആരംഭിക്കുകയാണ്.. ഇന്റര്‍നെറ്റ് റേഡിയോ പ്രക്ഷേപണത്തില്‍ വേര്‍പെട്ട മലയാളി വിശ്വാസികളുടെ പ്രഥമ സംരംഭത്തില്‍ ഇങ്ങനെയൊരുദ്യമം ഏറ്റെടുക്കാന്‍ അവസരം ലഭിച്ചത് ഒരു വലിയ ഭാഗ്യവും നിയോഗവുമായി കരുതട്ടെ. പരിധികളില്ലാത്ത ഉപാധികളിലൂടെ പരിമിതമായ കഴിവുകള്‍ നിങ്ങളുമൊത്ത് പങ്കുവെക്കുവാന്‍ ഗാനാമൃതം തയാര്‍ എടുക്കുകയാണ്..
ഇഷ്ടഗീതം പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക.
ഗാനാമൃതം വഴി കണ്ടുമുട്ടിയ എല്ലാ സ്നേഹിതര്‍ക്കും അഭിവാദ്യങ്ങള്‍!. കഴിഞ്ഞ രണ്ടു വര്‍ഷവും കൂടെയുണ്ടായിരുന്ന, നേരിട്ട് പരിചയമില്ലെങ്കിലും സന്ദര്‍ശകരായും പരിചയപ്പെടുത്തുന്നവരായും മറ്റു സൈറ്റുകളില്‍ നിന്ന് ലിങ്ക് ചെയ്തും പങ്കുവച്ചും അങ്ങനെ പലനിലകളില്‍ ഗാനാമൃതത്തിന്റെ വളര്‍ച്ചയില്‍ സഹായിച്ച എല്ലാ പ്രിയ സ്നേഹിതര്‍ക്കും നന്ദി... ഇനിയും ചില നല്ല സംരഭങ്ങള്‍ക്ക് നിങ്ങളുടെ സ്നേഹപൂര്‍ണമായ പിന്തുണ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.. ദൈവം സഹായിക്കട്ടെ!
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ..
വീണ്ടും കാണാം...
സസ്നേഹം, ഗാനാമൃതം.