മൃത്യുവിനെ ജയിച്ച കര്‍ത്തനേശു ക്രിസ്തുവിനെ സ്തുതിപ്പിന്
ആദ്യനുമന്ത്യനുമാം മഹാരാജനേശുവിനെ സ്തുതിപ്പിന്
വേദത്തിന് കാതലിവന്‍ മനുകുല മോക്ഷത്തിന് പാതയും താന്‍
ഖേദം സഹിച്ചുകൊണ്ട് നരകുല വ്യാധിയകറ്റിയോനാം ..
പാപം ചുമന്നു ശാപമേറ്റു കുരിശേരി മരിച്ചതിനാല്‍
പാപികള്ക്കായിരുന്ന ദൈവകോപമാകെയഴിഞ്ഞൊഴിഞ്ഞു ! കോ
ജീവനില്ലാതിരുന്ന ഉലകത്തില്‍ ജീവന് പകര്‍ന്നിടുവാന്‍
ചാവിന് വിഷം രുചിച്ച കുഞ്ഞാടിവന് ഏതും മടി കൂടാതെ ...
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്