ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതം
കര്ത്താവിന് കുഞ്ഞുങ്ങള്ക്കാനന്ദ ദായകം
കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലും
ക്രിസ്തേശു നായകന് കൂട്ടാളിയല്ലോ
ലോകത്തിന് താങ്ങുകള്‍ നീങ്ങിപ്പോയിടുമ്പോള്‍
ലോകക്കരെല്ലാരും കൈവെടിഞ്ഞിടുമ്പോള്
സ്വന്ത സഹോദരര്‍ തള്ളിക്കളയുമ്പോള്‍
യോസേഫിന് ദൈവമെന്‍ കൂട്ടാളിയല്ലോ
അന്ധകാരം ഭൂവില്‍ വ്യാപരിച്ചിടുമ്പോള്‍
രാജാക്കള്‍ നേതാക്കള്‍ ശത്രുക്കള്‍ ആകുമ്പോള്‍
അഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലും
ദാനിയേലിന് ദൈവമെന്‍ കൂട്ടാളിയല്ലോ
ഇത്ര നല്ലിടയന് ഉത്തമ സ്നേഹിതന്
നിത്യനാം രാജാവെന് കൂട്ടാളിയായാല്‍
എന്തിനീ ഭാരങ്ങള്‍ എന്തിനീ വ്യാകുലം
കര്ത്താവിന് കുഞ്ഞുങ്ങള്‍ പാട്ടു പാടും
കാഹളശബ്ദങ്ങള് കേട്ടിടാന്‍ നേരമായ്
കഷ്ടങ്ങള്‍ ഏറ്റ എന്‍ പ്രിയനെ കാണാറായ്
എന്നു നീ വന്നിടും എപ്പോള്‍ നീ വന്നിടും
എത്ര നാള് നോക്കി ഞാന്‍ പാര്‍ക്കേണം പ്രിയനേ..
ഗാനം ഇവിടെ കേള്‍ക്കാം.