മനുഷ്യനായ് പാടുപെട്ടു കുരിശിന്മേല് മരിച്ചു
ഇത്ര സ്നേഹം ഇത്ര സ്നേഹം ഏരിവാന്
മനുഷ്യരില്‍ എന്തു നന്മ കണ്ടു നീ രക്ഷാകരാ
പാപികളും ദോഷികളുമായ നരവര്‍ഗത്തെ
വീണ്ടെടുപ്പാന് എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ്
നിര്മലന്മാര് ഭുജിക്കുന്ന പരലോക അപ്പം താന്‍
പാപികള്‍ക്ക് ജീവന് നല്കി രക്ഷിക്കുന്നീ രക്ഷകന്
കൃപയാലെ രക്ഷപെട്ട പാപിയായ ഞാനിതാ
ഹൃദയത്തില്‍ ദൈവ സ്നേഹം ഏരിവാന് വാഞ്ചിക്കുന്നു
പാപിയില്‍ പ്രധാനിയായിരുന്ന എന്നെ രക്ഷിപ്പാന്‍
ശാപമൃത്യുവേറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാന്‍
ആലാപനം: ബിനോയ് ചാക്കോ