യേശു വന്നിടും എന്റെ യേശു വന്നിടും
വാനമേഘത്തേരിലേറി യേശു വന്നിടും
ഗംഭീര ധ്വനി മുഴക്കി വന്നിടും പ്രിയന്
ദൂതശ്രേഷ്ടര് ആരവം മുഴക്കിടും
ദൈവത്തിന്റെ കാഹളം ധ്വനിച്ചിടും നേരം
ദൈവ മക്കള്‍ വിണ്ണിലേറും പ്രാക്കള്‍ തുല്യരായ്
ഹല്ലേലുയ്യ മോദമോടെ പാടിടും നേരം
അല്ലെലെല്ലാം തീര്‍ന്നു നമ്മള് ആനന്ദിച്ചിടും
എന്തു സന്തോഷം ആ ദിനത്തില്‍
എന്തു സംഗീതം ആ സുദിനത്തില്‍
സാദരം യുഗായുഗം ഞാന്‍ അങ്ങു വാഴുവാന്‍
സ്വര്പ്പുരമാം നിക്ഷേപത്തില്‍ എന്നെ ചേര്‍ക്കുവാന്‍
മണ്ണിലെ മരിച്ചിടുന്ന മര്‍ത്യത വിട്ട്
വിണ്ണിലെ അമര്‍ത്യതയില്‍ എന്നെ ചേര്‍ക്കുവാന്‍
എന്തു സന്തോഷം ആ ദിനത്തില്‍
എന്തു സംഗീതം ആ സുദിനത്തില്‍
ആലാപനം: ബിനോയ് ചാക്കോ, ജിജി സാം
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്