വിജയം തരുന്നത് കര്‍ത്താവ് ആണെന്നും അതുകൊണ്ട് ഏത് സാഹചര്യത്തിലും അവിടുത്തെ കരങ്ങളില്‍ അശ്രയിക്കണമെന്നും ഒരിക്കല്‍ക്കൂടി ഓര്‍പ്പിക്കുന്നു ഈ ഗാനം..
സ്തോത്ര ഗീതം പാടുക നീ മനമേ
കര്ത്തന് ജയം നല്കിടും നിശ്ചയമേ
താഴ്ചയില്‍ എന്നെ ഓര്ത്തവനേ
വീഴ്ചയെന്നിയെ കാത്തവനേ
കാഴ്ചയാലല്ല വിശ്വാസത്താലെ
വാഴ്ചയേകി നിത്യം ചേര്‍ത്തവനേ
ശത്രുവിന് തല തകര്‍ത്തവനേ
മാത്രയില്‍ ജയം തന്നവനേ
ശത്രു മുന്‍പാകെ മേശയൊരുക്കും
മിത്രനാം യേശുവെ സ്തുതി മനമേ
കഷ്ടവും മഹാ ശാസനയും
നിന്ദയുമുള്ള ദിനവുമിതേ
ഉള്ളം കലക്കും കള്ള സഹോദരര്‍
ഭള്ളുരചെയ്യുകിലെന്തു ഭയം
ആശിച്ച ദേശം കാണുകയായി
ക്ലേശമഖിലവും നീങ്ങുകയായ്
യേശു മണാളന്‍ ചേര്‍ത്തിടും വേഗം
മണവാട്ടിയായി നിന്നെ
രചന: മുട്ടം ഗീവര്‍ഗീസ്
ആലാപനം: ബിനോയ് ചാക്കോ