പോകേണമൊരുനാള്‍ കൂടാരം വിട്ടു നാം
പരദേശ വാസികളേ സ്വന്ത വീടുണ്ടക്കരെ നാട്ടില്‍
സിയോന്‍ പ്രയാണികളേ നമുക്കിഹ വാസം
ഏറെ തുമ്പം തന്നിടുമ്പോള്‍
മാലില്ലാ നാട്ടിലെ ആമോദ മോര്‍ത്താല്‍
ഹാ! എന്തോരാനന്ദം !!
ക്രൂശില്‍ മരണ ഭീതി തകര്‍ത്ത
നാഥന് മുന്‍ ചെല്ലുന്നതിനാല്‍
പിന്‍പേ നാം പോകാം ഈ മോക്ഷ യാത്ര
അതിവേഗം തീര്‍ന്നിടും - ഓ..
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: സാബു ആന്റണി