ഇനി ഞാനല്ല കര്ത്തന് യേശുവല്ലോ എന്റെ നായകന്
ഇന്നലെകള്‍ മാറിപ്പോയ് കണ്ടാലും സര്‍വം പുതുതായ്
ഈ ജീവിതം പൂര്‍ണമായ് ഞാന്‍ നല്കിടും
ഈശനെന്നില് വാണിടും എന്നും മോദമേ
എന്റെ കൂട്ടുകാര്‍ നിന്ദിച്ചാലും വേര് പിരിഞ്ഞിടിലും
ദുഷിയേല്ക്കിലും
പിന് ചെന്നിടും ഞാന്‍ എന്‍ യേശു നാഥനെ
ഇല്ല പോകില്ല പാപ വഴികള്‍ ഞാന്‍ തള്ളിടുന്നു
ശുഭ ജീവിതം കണ്ടു - ഞാന്‍ യേശു ദേവനില്‍
ഇന്ന് ഞാന്‍ എത്ര ധന്യന്‍
എന്റെ നാള്കള് കര്ത്തന് കൈയില്‍
ഹാ ഹാലേലൂ..
രചന: ജോയ് ജോണ്‍
ആലാപനം: സാം കെ. പോള്‍