ദൈവ വചനം ജീവ വചനം ചൈതന്യ വചനം
നീച പാപികള്ക്കത് മോചനം നല്‍കും
സൌജന്യ വചനം
ദൈവ വചനം എന്നുടെ കാലിനു ദീപം ആദായം
എന്റെ പാതയതിന് ശോഭിതമാം
പ്രകാശവും തന്നെ
തേനിലും മധുരം എന്നുടെ കീര്‍ത്തനം
എത്രയോ പ്രിയമത്
എന്റെ കിടക്കയിലും പ്രവൃത്തിയിലും
ധ്യാനിക്കുമതിനെ
ദൈവ വചനമതിന് പ്രകാരം നടക്കുവോര്‍ എല്ലാം
എത്ര ഭാഗ്യമുള്ളോര്‍
ദൈവ പ്രസാദം ലഭിക്കുവോര് അവര്‍
ബാലന് തന്റെ നടപ്പതിനെ നിര്മലമാക്കിടും
ദൈവ വചനമെന്ന മായമില്ലാ
പാല് കുടിക്കുകില്‍
ദൈവ വചനം ഇരുവായ്ത്തലയാം
വാളതിന് സമം
നമ്മില്‍ തുളച്ചു കയറും മൂര്‍ച്ചയേറിയ
ജീവനിന് വചനം
സകല ജഡവും പുല്ലു പോലെ
ഭംഗി പൂ പോലെ
എന്നാല്പുല്ലു വാടും പൂ ഉതിരും
വചനം നിലനില്ക്കും
രചന: ഗ്രഹാം വര്‍ഗീസ്
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍