ആകാശ മേഘങ്ങള്‍ വാഹനമാക്കി
മടങ്ങിവരും കാലമായോ?
രാജാധി രാജാ മനുവേലാ ..
തമസ്സിന് കാലം കഴിയാനിനിയും
താമസമെന്തേ നാഥാ
എന്‍ ജീവിതമാം ഈ മരു യാത്രയില്‍
തണലായ് നീയാണെന്‍ യേശുവെ
കനിവായ് കരുതും എനിക്കായ് എന്‍ ദൈവമേ
നിനക്കായ് സ്തുതിപാടും സ്നേഹമേ
നിന് തിരു വചനം കാലിനു ദീപവും
പാതയിലെന്നും പ്രകാശവും
കൃപയേകണമേ നേര് വഴി പോകുവാന്‍
അഭയം നീയാണെന്‍ യേശുവേ
രചന: ജോര്‍ജ് മഠത്തില്‍
ആലാപനം: ജോര്‍ജ് മഠത്തില്‍ & ജോണ്സന് പീറ്റര്‍
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്