കാല്‍വരി ക്രൂശിലെ സ്നേഹമേ
എന്നെ വീണ്ടെടുത്ത മഹല്‍ സ്നേഹമേ
പൊന്നു മാര്‍വില്‍ അണച്ചിടും സ്നേഹമേ
എന്റെ കണ്ണീര് തുടച്ചിടും സ്നേഹമേ
പ്രേമ പരിമള കുന്നിലെ
എന്റെ പ്രിയനുമായുള്ള വാസമേ
ഞാന്‍ ഓര്‍ത്തിടും തോറും എന്‍ മാനസം
തുള്ളിടുന്നെ അതി മോദമായ്
നാടുകാര് വീട്ടുകാര്‍ കൂട്ടമായ്
എന്നെ നിന്ദ പരിഹാസം ചൊല്ലുമ്പോള്‍
ഞാന്‍ ഓര്‍ത്തിടുമേ എന്‍ പ്രിയനേ
പുഞ്ചിരി തൂകുമാ പൊന്‍ മുഖം
ക്രിസ്തുവിന് സ്നേഹത്തില്‍ നിന്ന് ഞാന്‍
പിന്മാറി പോകാതിരിക്കുവാന്‍
സ്നേഹത്തിന് ചങ്ങലയാല്‍ എന്നെ
മാര്വോടണച്ചേശു രക്ഷകന്
ആലാപനം: ആലിസ്