തിരി നാളമായ് ഞാന്‍ മാറിടും
ഒളി വിതറുന്ന വിളക്കായിടും
തിരു ഗീതം സദാ പാടിടും
പ്രിയനേശുവില് ഞാന്‍ ചാരിടും
തിരമാല പോല്‍ എതിരാളികള്‍ ആകിലും
അടി കാണാതെയുള്ളോരി കടലില്‍
ഉലഞ്ഞാടിടുമെന് കൊച്ചു തോണി
അതിലേശുവെന് തുണയായിനി ഉള്ളതാല്‍
അതിരില്ലാത്തൊരു സ് നേഹം നല്കി കാക്കും
വഴി കാണാതെ അലഞ്ഞിടുമ്പോഴും
ഗതിയറ്റോനായ് ഞാന്‍ മാറിയാലും
വലം കയ്യുമായ് എന്നെ താങ്ങുവാന്‍ വന്നിടും
വറുമയകറ്റി പാലിച്ചിടും യേശു
കാര്‍ മേഘത്താല്‍ ഇരുളായിടിലും
മരുയാത്ര ബഹു ഘോരമാകിലും
കനിവേകിടും കൃപ കാട്ടിടും നായകന്
കര്ത്തന് കൂടെ ഉണ്ടെങ്കില്‍ ഭയമെന്തു ?
രചന, സംഗീതം: ജോയ് ജോണ്‍
ആലാപനം: കെസ്റ്റര്‍