പലനാള്‍ കഴിഞ്ഞിട്ടുമെന്തേ ?
ശാന്തിയില്ല മോദമില്ല തൃപ്തിയില്ല ലക്ഷ്യമില്ല
ശാന്തമായ് ചിന്തിക്കൂ ജീവിതത്തില്‍ എന്ത് നേടി ??
സര്‍വ്വലോകം നേടിയാലും സമ്പത്തൊക്കെ കൂട്ടിയാലുംമായയാം ഉലകത്തിന് ഇമ്പങ്ങള്‍ നശ്വരമേ
സര്‍വ പ്രധാനം നിന്റെ നിത്യ ജീവന്
മാനുഷരെല്ലാം ഒരുപോല്‍ അതിന് പുറകെ
അര്ത്ഥമില്ലാതൂഴിയില് വാണാല്
മനുഷ്യ ജീവിത ഗതിയെന്ത് ?
അവനിയില്‍ മനുജന് സന്തോഷം നല്കുവോനീശോ
ഒരുനാള്‍ മരണത്താല്‍ ലോകത്തോട് വിട പറയും
ഒരിക്കലും തിരിച്ചിനി വരാതെ പോയ് മറയും
നേരമില്ലിനി നോക്കിയിരിക്കാന്‍
ജീവിതം വേഗം തീര്‍ന്നിടുമേ
നേടുവാനുള്ളത് യേശു തരുന്നൊരു രക്ഷ!
രചന: ജോയ് ജോണ്‍
ആലാപനം: മനോജ്
പശ്ചാത്തല സംഗീതം: അഫ്സല്