നാഥനെ ഞാന്‍ കീര്ത്തിച്ചിടുവാന് - വാഴ്ത്തുവാന്‍
നാള് മുഴുവന്‍ ധ്യാനിച്ചിടും ഞാന്‍ - തിരുകൃപയെ
വന്ദനം ദേവാ വന്ദനം, വന്ദനം ദേവാ വന്ദനംഅഗതിയെപ്പോലെ ഞാനീ ലോകേ വാണപ്പോള്‍
അശരണനായ് പാപ വഴിയില്‍ വീണപ്പോള്‍
അരികിലെന് യേശു വന്നു നിത്യ ജീവന് തന്നപ്പോള്‍
അത്രനാളും ഇല്ലാ മോദം വന്നിപ്പോള്‍ - ഓ, വന്നിപ്പോള്‍
ഇരുളിന് താഴ്വരയില് ഞാന്‍ അലഞ്ഞപ്പോള്‍
ഇടയനാം യേശു എന്നെ തേടി വന്നപ്പോള്‍
ഇമ്പമോടെ അവനെന്നെ തന് മാറില്‍ അണച്ചപ്പോള്‍
ഇത്ര നാളും ഇല്ലാ മോദം വന്നിപ്പോള്‍ - ഓ, വന്നിപ്പോള്‍
രചന, സംഗീതം: ജോയ് ജോണ്‍
ആലാപനം: കെസ്റ്റര്‍