ദൈവ മകള്ക്കുള്ളാശ്രയമേ
പരിലസിക്കും സ്വര്‍ണ്ണത്തെരു വീഥിയില്‍
അതികുതുകാല്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ
വാനവരിന്‍ സ്തുതിനാദംമുത്തിനാല് നിര്‍മ്മിതമായുള്ള
സദാ മുഴങ്ങും ശാലേമില്‍
എന്ന് ഞാന്‍ ചേര്‍ന്നീടുമോ പരസുതനെ
എന്നു ഞാന്‍ ചേര്‍ന്നീടുമോ
പന്ത്രണ്ടു ഗോപുരമേ
തവ മഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാന്
മമ കണ്കള് പാരം കൊതിച്ചിടുന്നേ
അന്ധതയില്ല നാടെ ദൈവ -
തേജസ്സാല്‍ മിന്നും വീടെ - തവ വിളക്കാം
ദൈവത്തിന് കുഞ്ഞാടിനെ അളവെന്യെ
പാടി സ്തുതിച്ചീടും ഞാന്‍
കഷ്ടതയില്ല നാടെ
ദൈവഭക്തരിന്‍ വിശ്രമമെ
പുകള്‍ പെരുകും പുത്തന്‍ യെരുശലെമേ
തിരുമാര്‍വില്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ
ശുദ്ധവും ശുഭ്രവുമായുള്ള
ജീവജല നദിയില്‍
ഇരുകരയും - ജീവ വൃക്ഷഫലങ്ങള്‍
പരിലസിക്കും ദൈവത്തിനുദ്യാനമേ
കര്‍ത്തൃ സിംഹാസനത്തിന്
ചുറ്റും വീണകള്‍ മീട്ടീടുന്ന
സുര വരരെ - ചേര്‍ന്നങ്ങു പാടിടുവാന്‍
മോദം പാരം വളരുന്നഹൊ
വരികള്‍ വിക്കി ഗ്രന്ഥശാലയില്‍ നിന്നു
രചന: അന്നമ്മ മാമന്
ആലാപനം: എലിസ സാബു