മന്നവനേ മഹോന്നതാ
നിന്നെ ഞങ്ങള്‍ വന്ദിക്കുന്നു
ഇദ്ധരയില്‍ നീ ഒഴിഞ്ഞില്ലാരുമേ
ഞങ്ങള്‍ക്കാശ്രയമായ് മേലിലും നീ മാത്രമെ
ദൈവ ദൂതര്‍ സൈന്യം നിന്നെ
നമിക്കുന്നു പരിശുദ്ധാ
ദോഷികളാം ഞങ്ങളതിലെന്തുള്ളൂ
ഓര്‍ത്താല്‍ നിന്റെ നാമം ചൊല്ലിടാനും പോരായേ
മഹാ ദേവാ മക്കള്‍ ഞങ്ങള്‍
തിരു മുന്പില് വണങ്ങുന്നു
മാരി പോല്‍ ഇന്നനുഗ്രഹം നല്‍കണം
സര്‍വ്വ ഖേദവും തീര്‍ത്തു നീ ഞങ്ങള്‍ക്കാകണം
നിന്നെപ്പോലോര്‍ ധനമില്ല
നിന്നെപ്പോലോര്‍ സുഖമില്ല
എന്നെന്നേയ്ക്കും നിന് മുഖത്തില്‍ വാഴുവാന്‍
ദാസര്ക്കനുവാദം തന്നു മാര്‍വില്‍ ചേര്‍ക്കണം
പൊന്നു നാഥാ പൊന്നു നാഥാ
നിന് മുഖം കണ്ടാനന്ദിപ്പാന്‍
സ്വര്‍ഗ ദേശത്തെന്നു വന്നു ചേര്‍ന്നിടും
ലോക സങ്കടങ്ങള്‍ ഒഴിഞ്ഞങ്ങു വാഴുവാന്‍
ഭക്തന്മാരെ രാപകല്‍ നാം
തിരു മുമ്പില്‍ ആരാധിപ്പാന്‍
എത്ര വേഗം വാന രാജ്യേ പോയിടാം
സര്‍വ സമ്മോദവും ലഭിച്ചെന്നും പാര്‍ത്തിടാം
രചന: സാധു കൊച്ചു കുഞ്ഞുപദേശി
ആലാപനം: ദലീമ