മറവിടമായെനിക്കേശുവുണ്ട്
മറച്ചിടുമവനെന്നെ ചിറകടിയില്‍
മറന്നിടാതിവിടെന്നെ കരുതിടുവാന്‍
മാറാതെയവനെന്റെയരികിലുണ്ട്
അനുദിനവും അനുഗമിപ്പാന്‍
അവന് നല്ല മാതൃകയാകുന്നെനിക്ക്
ആനന്ദ ജിവിത വഴിയിലിന്നു
അനുഗ്രഹമായെന്നെ നടത്തിടുന്നു
പലവിധമാം എതിരുകളെന്‍
പാതയിലടിക്കടി ഉയര്‍ന്നിടുമ്പോള്‍
പാലിക്കും പരിചോടെ പരമനെന്നെ
പതറാതെ നില്ക്കുവാന് ബലം തരുന്നു
വിളിച്ച ദൈവം വിശ്വസ്തനല്ലോ
വഴിയില്‍ വലഞ്ഞു ഞാന്‍ അലയാനിട
വരികയില്ലവനെന്നെ പിരികയില്ല
വലതു കൈ പിടിച്ചെന്നെ നടത്തിടുന്നു
ഇതാ വേഗം ഞാന്‍ വാന വിരിവില്‍
ഇനിയും വരുമെന്ന് അരുളിച്ചെയ്ത
ഈ നല്ല നാഥനെ കാണുവാനായ്
ഇരവും പകലും എണ്ണി വസിച്ചിടുന്നു
രചന: ചാള്‍സ് ജോണ്‍
ആലാപനം: കോട്ടയം ജോയ് & വിനീത